ഓര്‍മപ്പെരുന്നാള്‍ നാളെ തുടങ്ങും
അത്താണി: നെടുമ്പാശ്ശേരി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെയും വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസിന്റെയും ഓര്‍മപ്പെരുന്നാള്‍ അഞ്ചിന് തുടങ്ങും.വി.എ.ജി. ട്രസ്റ്റിന്റെ ജീവകാരുണ്യ പദ്ധതികള്‍ക്കും അവയവദാന പ്രചാരണ പരിപാടിക്കും ഇതോടൊപ്പം തുടക്കം കുറിക്കും. അഞ്ചിന് ഒന്‍പതിന് ഫാദര്‍ വര്‍ഗീസ് അരീക്കല്‍ കോര്‍ എപ്പിസ്കോപ്പ കൊടികയറ്റും. ഏഴിന് സന്ധ്യാപ്രാര്‍ത്ഥന, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, പ്രസംഗം എന്നിവ നടക്കും. സക്കറിയാസ് മാര്‍ പോളികാര്‍പ്പോസ് നേതൃത്വം നല്‍കും.