ഊരക്കാട് യൂത്ത് അസോസിയേഷന്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറി
കിഴക്കമ്പലം: ഊരക്കാട് സെന്റ് തോമസ് യാക്കോബായ പള്ളിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി യൂത്ത് അസോസിയേഷന്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു. ചടങ്ങില്‍ മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ അന്തീമോസ്, ഏലിയാസ് മാര്‍ യൂലിയോസ്, ഫാ. വര്‍ഗീസ് മണ്ണാറമ്പില്‍, ഫാ. യല്‍ദോ പി. ജോണ്‍, ഫാ. ജോസഫ് തെക്കേക്കര, ട്രസ്റ്റിമാരായ ടി.എം. വര്‍ഗീസ് എന്‍.വി. ജോണി എന്നിവര്‍ പങ്കെടുത്തു.