JSOYA ദ്വിദിന ക്യാമ്പും യുവജന വാരാഘോഷത്തിന്റെ സമാപന സമ്മേളനവും
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ് യുവജന പ്രസ്ഥാനം [JSOYA] ദ്വിദിന ക്യാമ്പും യുവജന വാരാഘോഷത്തിന്റെ സമാപന സമ്മേളനവും അങ്കമാലി ഭദ്രാസനത്തിലെ ഹൈറേഞ്ച് മേഖലയില്‍ പെട്ട മുരുക്കുംതോട്ടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ് പള്ളിയില്‍ വച്ച് നവംബര്‍ 9 – 10 (ശനി ,ഞായര്‍) ദിവസങ്ങളില്‍ നടത്തപെടുന്നു.സമ്മേളനം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യും. അഭി മാത്യൂസ് മോര്‍ തേവോദേസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാവും.