യാക്കോബായ സഭ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാര്‍ -ശ്രേഷ്ഠ ബാവ

1

 

കോലഞ്ചേരി: പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയുടെ സമാധാനത്തിന്റെ വഴി എന്ന നിലപാടനുസരിച്ച് യാക്കോബായ സഭ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇടവക വിശ്വാസികളുടേതാണ് കോലഞ്ചേരി പള്ളി. വിശ്വാസികളുടെ പ്രതിനിധികള്‍ ചേര്‍ന്നിരുന്ന് ചര്‍ച്ച ചെയ്ത് പ്രശ്‌ന പരിഹാരമുണ്ടാക്കണം. ആലോചന വരുമ്പോള്‍ ആവശ്യമായ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമെന്ന് ബാവ പറഞ്ഞു. കോലഞ്ചേരി പള്ളിത്തര്‍ക്കം സംബന്ധിച്ച് ഹൈക്കോടതി വിധിക്കെതിരായി യാക്കോബായ വിഭാഗം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. കോടതി വ്യവഹാരങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരുന്ന തുക സഭാമക്കളുടെതാണ്. ഒരു സിറ്റിംഗിനു തന്നെ പത്ത് ലക്ഷത്തോളം രൂപ ചെലവ് വരും. ഇത് അനാവശ്യ ചെലവാണ്. കോലഞ്ചേരി പള്ളിത്തര്‍ക്കം ഇരുവിഭാഗവും ഇടനിലക്കാരെ മുന്‍നിര്‍ത്തിയോ സര്‍ക്കാര്‍ പ്രതിനിധികളുടെ നേതൃത്വത്തിലോ ചര്‍ച്ചചെയ്ത് പരിഹാരിക്കണം. സമാധാന ചര്‍ച്ചയില്‍ ബാവയുള്‍പ്പെട്ട സഭാ നേതൃത്വം എടുക്കുന്ന തീരുമാനം ഇടവകാംഗങ്ങള്‍ അംഗീകരിക്കണം. ഇരു വിഭാഗവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം. തര്‍ക്കം തീരണമെന്നത് പാത്രിയാര്‍ക്കീസ് ബാവയുടെ ആഗ്രഹമാണ്.
കോലഞ്ചേരി പള്ളിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സമവായം അംഗീകരിക്കും. ഇത്തരം ചര്‍ച്ചകള്‍ക്ക് ഫലം കണ്ടില്ലെങ്കില്‍ ഇടവകയുടെ സമ്പൂര്‍ണ പൊതുയോഗം വിളിച്ച് തീരുമാനമുണ്ടാക്കണം. ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്ക് ദൈവം തന്നിരിക്കുന്ന അവസരമാണിതെന്നും അത് മറുവിഭാഗം തിരിച്ചറിയുമെന്നാണ് പ്രതീക്ഷയെന്നും ബാവ പറഞ്ഞു.
പത്രസമ്മേളനത്തില്‍ സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, ഫാ. ഏലിയാസ് കാപ്പുംകുഴി, ഫാ. ബിനു വര്‍ഗീസ്, ഫാ.വര്‍ഗീസ് പുല്യാട്ടേല്‍, ഫാ. ബേബി മാനാത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>